Hasbi Valley, 5th Mail, Kalladakkutti, (PO)Kolathur, Kasaragod 7559990991,7559990992,7559990993

News

Free Bootstrap Template by ProBootstrap.com

memek

memek

May 18, 2023
Free Bootstrap Template by ProBootstrap.com

ഹസ്ബി - വിവിധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഹസ്ബി അക്കാഡമിക്കു കീഴിൽ സംഘടിപ്പിക്കുന്ന വിവിധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം അപക്ഷ സമർപിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://hasbiglobal.com/application

May 24, 2022
Free Bootstrap Template by ProBootstrap.com

ഹസ്ബി - ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രതീക്ഷ - മുനവ്വറലി തങ്ങൾ.

ഹസ്ബി വാലി : ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര സൗകര്യങ്ങളും സംവിധാനങ്ങളുമില്ലാത്ത മലയോര മേഖലയിലെ പുതിയ പ്രതീക്ഷയാണ് ഹസ്ബീ ഷീ ക്യാമ്പസെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹസ്ബീ ഷീ ക്യാമ്പസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഹസ്ബി വെബ്സൈറ്റ്, ലോഗോ ലോഞ്ചിംഗ് കർമ്മം ഹനീഫ് ചൂരി, അശ്റഫ് രാമത്ത് എന്നിവർ നിർവ്വഹിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബഷീർ ഹിമമി സഖാഫി പെരുമ്പള, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം എന്നിവർ സംസാരിച്ചു.

May 22, 2022
Free Bootstrap Template by ProBootstrap.com

ഹസ്ബി ഷീ ക്യാമ്പസ് ഉൽഘാടനം ചെയ്തു.

കല്ലടകുറ്റി: സാമൂഹിക- സാംസ്കാരിക മേഖലയിലെ പുരോഗമനാത്മക ചലനം ലക്ഷ്യം വെച്ച് ആരംഭിക്കുന്ന ഹസ്ബി സംരംഭങ്ങൾക്ക് തുടക്കമായി. ഹസ്ബിയുടെ വൈജ്ഞാനിക സംരംഭമായ ഹസ്ബീ ഷീ ക്യാമ്പസിന്റെ ഉദ്ഘാടന കർമ്മം സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ നിർവ്വഹിച്ചു. ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഹസ്ബി വെബ്സൈറ്റ്, ലോഗോ ലോഞ്ചിംഗ് കർമ്മം ഹനീഫ് ചൂരി, അശ്റഫ് രാമത്ത് എന്നിവർ നിർവ്വഹിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബഷീർ ഹിമമി സഖാഫി പെരുമ്പള, ഹസൈനാർ സഖാഫി കുണിയ, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ടി ഭരതരാജ്, അശ്റഫ് കരിപ്പൊടി, ഖലീൽ മാക്കോട്, അശ്റഫ് സഖാഫി തലേക്കുന്ന്, ഹകീം കുന്നിൽ , ഇസ്മയിൽ ചിത്താരി, സി.പി.അബ്ദുല്ല ഹാജി, അസൈനാർ കരിയത്ത് എന്നിവർ സംസാരിച്ചു. ഹസ്ബിയുടെ കീഴിൽ എ. പ്ലസ് ഓൺലൈൻ അക്കാദമി, ട്യുൺ ടു ടേൺ ലൈഫ് സ്കൂൾ, ഹസ്ബി ടെക്സ്റ്റൈൽസ്, ഹസ്ബി കോമ്പെറ്റീറ്റർ , ഹസ്ബി പാരഡൈസ് , ഹസ്ബി എഡ്സ്റ്റേ , ഹസ്ബി ഡയറീസ്, ഹസ്ബി ആഗ്രോ പോൾട്ട്, മൈക്രോ ഫിൻ തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് ഹസ്ബിക്കു കീഴിൽ ആവിഷ്കരിച്ചിട്ടുള്ളത്. സാമൂഹികവും വൈജ്ഞാനികവുമായ ഹസ്ബിയുടെ മറ്റു പ്രോജക്ടുകൾ ഉടൻ ആരംഭിക്കുമെന്നും ആയിര കണക്കിന് തൊഴിലവസരം സൃഷ്ടിക്കുന്ന സംരംഭമാണ് ഹസ്ബിയുടെ മുന്നിലുള്ളതെന്നും ഹസ്ബി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ ഷാനവാസ് മദനി, ബഷീർ ഹിമമി പെരുമ്പള, ഹനീഫ് ചൂരി, അഷ്റഫ് രാമത്ത് എന്നിവർ പറഞ്ഞു.

May 22, 2022